PROF.TPS brother
https://www.facebook.com/groups/379178350447474/posts/387585762940066/?comment_id=451165513248757¬if_id=1639307029037341&ref=notif¬if_t=group_comment_reply
"പ്രൊഫ.ടി.പി.ശ്രീധരൻ മാസ്റ്റർ കോളേജ് കാമ്പസിനകത്ത് ഒതുങ്ങിക്കൂടാതെ ജനമധ്യത്തിലേക്ക് ഇറങ്ങുകയും പുരോഗമന പ്രസ്ഥാനങ്ങളിലൂടെ തൻ്റെ ജീവിത ദൗത്യം നിറവേറ്റുകയും ചെയ്ത അദ്ധ്യാപകനായിരുന്നു 2019 ഫെബ്രുവരി 28ന് ഓർമ്മയായ പ്രൊഫ.ടി.പി.ശ്രീധരൻ ... ക്ലാസ്സുമുറിയുടെ നാലു ചുവരുകൾക്കോ കലാലയത്തിൻ്റെ മതിൽ കെട്ടി നോ ആ വലിയ മനസിൻ്റെ സാമൂഹ്യ പ്രതിബദ്ധതയെ തടയിടാൻ കഴിഞ്ഞില്ല.... ജാo യില്ലാതെ സൗമ്യതയും ലാളിത്യവും കൈമുതലാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്തിനൊപ്പം അതിൻ്റെ കണ്ണൂർ ജില്ലയിലെ തുടക്കക്കാരിലൊരാളായി മഹാരഥനായ എം.എം.ജി.നമ്പൂതിരി മാസ്റ്റർ ക്കൊപ്പവും രഘുനാഥൻ മാസ്റ്റർ ക്കൊപ്പവും എഴുപതുകളിൽ അദ്ദേഹം പ്രവർത്തിച്ചു. തളിപ്പറമ്പിനടുത്ത നടുവിൽ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി.പി. എസ്. കലാലയ കലോത്സവങ്ങളിലും കലാപങ്ങളുടെ രാപ്പകലുകളിലും വ്യാപരിച്ച ടി.പി. എസിൻ്റെ സൗമ്യമാനസം പുറം ലോകത്തിലെ ദുരിതജീവിതങ്ങളെക്കുറിച്ച് വേവലാതി പൂണ്ടു. ഒരു തോൾസഞ്ചിയും വളയൻ കാലൻ കുടയുമെടുത്ത് ജില്ലയിലെ ഗ്രാമാന്തരങ്ങളിൽ പരിഷത്തിലൂടെയും സമ്പൂർണ്ണ സാക്ഷരതാ യത്നത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും ജനങ്ങളെ അടുത്തറിയാനും അവരെ കർമ്മോമുഖരാക്കാനും അദ്ദേഹം നടത്തിയ അഞ്ചു ദശാബ്ദങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരം തന്നെ. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രം വിഭാഗത്തിലെ ആദ്യകാല അദ്ധ്യാപകരായ ജോൺസി മാഷും ജയരാജൻ മാഷും നടത്തിയ പാരിസ്ഥിതിക പോരാട്ടങ്ങളിൽ ആകൃഷ്ടനായ ടി.പി. എസ്. തൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ പരിഷത്തിനെ പോലെ ശക്തമായ ഒരു സംഘടനയുടെ ആവശ്യം മനസ്സിലാക്കുകയും അതിൻ്റെ മുന്നണി പോരാളിയായി മാറുകയും ചെയ്തു. കേരളത്തിൻ്റെ സാമൂഹിക വിപ്ലവത്തിനു തുടക്കമിട്ട പരിഷത്തിൻ്റെ ജനസമ്പർക്ക പരിപാടികളിൽ സംസ്ഥാനത്തിലെയും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെയും പ്രധാന സംഘാടകൻ ടി.പി. എസ് ആയിരുന്നു. പരിഷത്തിൻ്റെ കണ്ണുർ ജില്ലാ പ്രസിഡണ്ടായും സംസ്ഥാന വൈസ് പ്രസിഡണ്ടായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയും തന്നിലർപ്പിതമായ സാമൂഹ്യ ദൗത്യം ഭംഗിയായി നിറവേറ്റുകയും ചെയ്തു. നായനാർ സർക്കാരിൻ്റെ സമ്പൂർണ്ണ സാക്ഷരതാ യത്നത്തിൻ്റെ ഉത്തര മലബാറിലെ ശില്പികളിലൊരാളായി സർക്കാർ ഏല്പിച്ച ദൗത്യങ്ങൾ ശിരസാവഹിക്കുകയും നാടിൻ്റെ നാനാഭാഗങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും സഞ്ചരിച്ച് അതിൻ്റെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുകയും ചെയ്തു. കാമ്പസിൻ്റെ മതിലുകൾക്കപ്പുറം കണ്ണീരിൻ്റെ ദുരിത ലോകം നേരിട്ടറിയുകയും പരിഷത്തിൻ്റെ ക്യാമ്പുകളിൽ സാധാരണ പ്രവർത്തകർക്കൊപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്തു മാസ്റ്റർ ... തൊണ്ണൂറുകളിലെ കേരള സർക്കാരിൻ്റെ ജനകീയാസൂത്രണത്തിൻ്റെ ജില്ലയുടെ ചുമതലയും ടി.പി. എസിനായിരുന്നു. കണ്ണൂർ യൂനി വാഴ്സിറ്റിയുടെ ഡവലപ്പ്മെൻ്റ് ഓഫീസറായും യൂനി വാഴ്സിറ്റികളുടെ സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് സ്റ്റഡീസിൻ്റെ സാരഥിയായും അദ്ദേഹം സ്തുത്യർഹമായി തൻ്റെ കർത്തവ്യങ്ങൾ നിറവേറ്റി ... കണ്ണൂർ ജില്ലാ പഞ്ചായത്തിലും പയ്യന്നൂർ നഗരസഭയുടെ ഭരണ നിർവ്വഹണ സമിതിയിലും ടി.പി. എസിൻ്റെ സജീവ സാന്നിധ്യം കാണാമായിരുന്നു.... കോളേജിലെ തൻ്റെ സഹപ്രവർത്തകനായിരുന്ന പ്രൊഫ- കെ.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ അകാല നിര്യാണത്തിനു ശേഷം സുഹൃത്തുക്കളും കെ.ടി.കെ യുടെ ശിഷ്യന്മാരും രൂപീകരിച്ച കെ.ടി.കെ ഫൗണ്ടേഷൻ്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം. ശാസ്ത്ര വിദ്യാഭ്യാസത്തിനും കരിയർ ഗൈഡൻസിനുമായി രൂപീകരിച്ച ഫൗണ്ടേഷൻ ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രഗൽഭ രെ പങ്കെടുപ്പിച്ച് ഒട്ടേറെ സെമിനാറുകളും ചർച്ചകളും ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. അന്നത്തെ പയ്യന്നൂർ എം.എൽ എ സി. കൃഷ്ണൻ മുൻകൈ എടുത്ത് നിയോജക മണ്ഡലം മുഴുവനായി നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയായ ഇൻസൈറ്റിൻ്റെ നേതൃത്വവും ശ്രീധരൻ മാസ്റ്റർക്കായിരുന്നു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത് കുന്നുകളുടെ നടുവിലുള്ള കുഗ്രാമമായ നടുവിൽ.... ജന്മിയായ എം.സി. കേളപ്പൻ നമ്പ്യാർ സ്ഥാപിച്ച നടുവിൽ എൽ പി.സ്കൂളായിരുന്നു നാടിൻ്റെ ആകെയുള്ള അന്നത്തെ വിദ്യാഭ്യാസ സ്ഥാപനം ... ആ വിദ്യാലയം നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി വരെയായി വളർന്നപ്പോൾ ശ്രീധരൻ മാസ്റ്ററായിരുന്നു മാനേജരുടെ ചുമതല വഹിച്ചിരുന്നത്. കേളപ്പൻ നമ്പ്യാരുടെ മകൾ ടി.പി. ജാനകിയമ്മയുടെയും എം.എം.നാരായണൻ നമ്പ്യാരുടെയും മക്കളിൽ മൂത്തവനായി 1946ൽ ജനിച്ച ടി.പി. എസ് പഠിത്തത്തിൽ എന്നും ഒന്നാമനായിരുന്നു. നടുവിൽ എൽ.പി.സ്കൂളിലും പട്ടുവം യു.പി.സ്കൂളിലും തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലും തിളക്കമാർന്ന പ0ന കാലം... തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും കേരള യൂണി വാഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ പോസ്റ്റ് ഗ്രാജ്വേഷൻ പാസാവുകയും ചെയ്തു ടി.പി. എസ്... 1969ൽ പയ്യന്നൂർ കോളേജിൽ ജന്തുശാസ്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2001 ൽ വിരമിക്കുകയും ചെയ്തു. ശ്രീരാമചന്ദ്രനും ജാനകിയുമെന്ന പോലെ (അമ്മയും ജാനകിയായിരുന്നു) കോളേജിലെ സഹപ്രവർത്തക ജാനകി ടീച്ചറുമായുള്ള വിവാഹബന്ധത്തോടെ ജീവിതമാരംഭിച്ച ടി.പി. എസിൻ്റെ ക്ലാസുകൾ ലളിതവും വിജ്ഞാന സംപുഷ്ടവുമായിരുന്നു. അക്കാലത്ത് പ്രീഡിഗ്രി വിദ്യാർത്ഥികൾക്കു വേണ്ടി യൂണി വാഴ്സിറ്റിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രചിച്ച ജന്തുശാസ്ത്ര ഗ്രന്ഥങ്ങൾ ലളിതവും വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദവുമായിരുന്നു. സൗമ്യതയുടെയും ലാളിത്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും ആൾരൂപമായിരുന്ന ടി.പി. എസ് തൻ്റെ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെന്നെത്താത്ത ഗ്രാമങ്ങൾ കണ്ണൂർ കാസർഗോഡ് ജില്ലകളിലില്ല .... ഷർട്ട് ഒരിക്കലും ടക്ക് ചെയ്തു കണ്ടിട്ടില്ലാത്ത അദ്ദേഹത്തിൻ്റെ പ്രധാന ഹോബി നടത്തം തന്നെയായിരുന്നു ... റിട്ടയർമെൻ്റിനു ശേഷവും തൻ്റെ ജനകീയ പ്രവർത്തനങ്ങൾ തുടർന്ന ടി.പി. എസ് , രോഗാതുരനാവുകയും (ലങ്ങ്സ് ഫൈബ്രോസിസ്) 2019 ഫെബ്രുവരി 28ന് ഓർമ്മയാവുകയും ചെയ്തു. ജന്മി കുടുംബത്തിൽ ജനിച്ച് ജനങ്ങളിലേക്ക് നടന്നകന്ന അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കർമ്മപഥം പുരോഗമന പ്രസ്ഥാനങ്ങൾക്കെന്നും മാതൃക തന്നെ. മക്കൾ ഡോ.രശ്മി, സ്മിത (കടപ്പാട്: മണി മാഷ് പയ്യന്നൂർ ഡയറീസിൽ എഴുതിയ കുറിപ്പ്)"
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home