Sunday, December 12, 2021

Dr.TPN KUTTY IFS - Brother

 https://www.facebook.com/groups/379178350447474/permalink/419043623127613/









പയ്യന്നൂർ കോളേജ് അലുമ്നികളായ നിരവധി പേർ സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിട്ടുണ്ട് അവരുടെ വിജയ കഥകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രചോദകമായി ഉപയോഗിക്കാൻ നമ്മുടെ ഗ്രൂപ്പിൽ അംഗങ്ങളായ നിലവിൽ കോളേജ് അധ്യാപകർക്കും മറ്റു അലുമ്നി അസോസിയേഷനുകൾക്കും കഴിയും എന്നു വിശ്വസിക്കുന്നു .
പയ്യന്നൂർ കോളേജ് പൂർവ്വ വിദ്യാർത്ഥിയും ആദ്യകാല സിവിൽ സർവ്വീസ് വിജയിയുമായ ശ്രീ.ടി.പി.നാരായണൻ കുട്ടിയെ പരിചയപ്പെടുത്തുകയാണ്. ഏറെ പരിചയ സമ്പന്നനായ അദ്ദേഹത്തെ നമുക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് ആലോചിക്കുക.
ജനനം കൊണ്ട് തളിപറമ്പിനടുത്ത നടുവിൽ സ്വദേശി ആണെങ്കിലും പയ്യന്നൂർ കോളേജിലെ പൂർവ്വ വിദ്യാർത്ഥി, അന്തരിച്ച സുവോളജി പ്രൊഫസറും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പ്രൊഫ. ടി.പി.ശ്രീധരൻ മാസ്റ്ററുടെ സഹോദരൻ എന്ന നിലയിലും ബന്ധുബലം കൊണ്ടും പയ്യന്നൂരുമായി ഏറെ ബന്ധപ്പെട്ട റിട്ട: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആയ ഡോ: ടി.പി.നാരായണൻ കുട്ടി - IFS (ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ) നെയാണ്. സിവിൽ സർവ്വീസ് പരീക്ഷ യുടെ പ്രിലിമിനറി പാസ്സായവരിൽ നിന്നും ശാസ്ത്ര വിഷയങ്ങൾ ബിരുദതലത്തിൽ പഠിച്ചവരുടെ ഓപ്ഷൻ വാങ്ങി Main പരീക്ഷയും കൂടിക്കാഴ്ചയും നടത്തി UPSC തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണ് ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലേക്ക് തെരഞ്ഞെടുക്കുന്നത്. IAS-IPS തുല്യ കേഡർ ആയാണ് IFS കണക്കാക്കുന്നത്:
നടുവിൽ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂർ കോളേജിലാണ് പ്രീഡിഗ്രിയും സുവോളജി ഐച്ഛികമായി ബി.എസ്.സി യും പൂർത്തിയാക്കിയത്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ നാരായണൻ കുട്ടി കുറച്ചു കാലം അദ്ധ്യാപകനായും ജോലി ചെയ്തു. വന ശാസ്ത്രത്തിൽ PhD യും ബിസിനസ്സ് മാനേജ്മെൻറിൽ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കി. സിവിൽ സർവ്വീസ് പാസ്സായി ഫോറസ്റ്റ് സർവ്വീസിൽ ഓപ്ഷൻ ലഭിച്ച് കേരള കേഡറിൽ വനം വകുപ്പിൻ്റെ വിവിധ മേഖലകളിൽ സേവനമനുഷ്ടിച്ചു. ഇതിനിടെ Sc ST Co-op Federation മാനേജിംഗ് ഡയറക്ടറായും നിയമിതനായി.കൂടാതെ എക്കോ ടൂറിസം ഡയരക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ട് ഡയരക്ടർ , ആയുർ ധാര പദ്ധതിയുടെ ഡയരക്ടർ എന്നീ നിലകളിലും മികവു തെളിയിച്ചു. പൈതൽ മല എക്കോ ടൂറിസം പദ്ധതിയും ജഡായു പാറ എക്കോ ടൂറിസം പദ്ധതിയും നാരായണൻകുട്ടിയുടെ കൈയ്യൊപ്പു പതിഞ്ഞ മികച്ച പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആണ്. റിട്ടയർമെൻ്റിനു ശേഷം നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ Joint Advisor ആയും കർമ്മനിരതനാണ്. കൂടുതൽ കർമ്മമണ്ഡലങ്ങളിൽ തൻ്റെ വൈദഗ്ദ്യം തെളിയിക്കാൻ അവസരമുണ്ടാകട്ടെ എന്ന് പയ്യന്നൂർ കോളേജ് ജനറൽ അലുമ്നി അസോസിയേഷനു വേണ്ടി ആശംസിക്കാം.(സമ്പാദനം: ശ്രീധരൻ.കെ.പി.)




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home